Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Theatre

Thrissur

ജ​ന​റ​ൽ ആ​ശു​പ​ത്രി ഓ​പ്പറേ​ഷ​ൻ തീ​യ​റ്റ​ർ അ​ട​ച്ചി​ട്ടു മൂ​ന്നാ​ഴ്ച: വ​ല​ഞ്ഞ് രോ​ഗി​ക​ൾ

തൃ​ശൂ​ർ: മൂ​ന്നാ​ഴ്ച​യി​ലേ​റെ​യാ​യി ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തു രോ​ഗി​ക​ളെ വ​ല​ച്ചു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ഇ​തോ​ടെ മു​ട​ങ്ങി​യ​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണു ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ ആ​ഴ്ച​ക​ളോ​ളം അ​ട​ച്ചി​ട്ട​തെ​ന്നു കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​ആ​ർ. ഹി​ര​ണ്‍ ആ​രോ​പി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യു​ടെ അ​റി​വോ​ടെ​യാ​ണോ ന​ട​പ​ടി​ക​ളെ​ന്നും ചോ​ദി​ച്ചു. എ​ന്നാ​ൽ അ​ണു​ബാ​ധ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണു തീ​യ​റ്റ​ർ അ​ട​ച്ചി​ട്ട​തെ​ന്നും അ​തോ​ടൊ​പ്പം മ​റ്റു​പ​ണി​ക​ൾ​കൂ​ടി ചെ​യ്യു​ന്ന​തി​നാ​ലാ​ണു തു​റ​ക്കാ​ൻ വൈ​കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തീ​യ​റ്റ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്നു സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​നൂ​പ് ഡേ​വി​സ് കാ​ട പ​റ​ഞ്ഞു.

എ​ല്ലാ​മാ​സ​വും ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ അ​ണു​ബാ​ധ നി​യ​ന്ത്ര​ണ​പ​രി​ശോ​ധ​ന പ​തി​വാ​ണ്. ഇ​ത്ത​വ​ണ എ​സി​ക​ൾ മാ​റ്റു​ക, ക​ട്ട കെ​ട്ടു​ക, പെ​യി​ന്‍റ് ചെ​യ്യു​ക തു​ട​ങ്ങി​യ​വ​കൂ​ടി നി​ർ​വ​ഹി​ച്ചു. അ​തു​കൊ​ണ്ടാ​ണു തീ​യ​റ്റ​ർ ദി​വ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന​തെ​ന്ന് ആ​ർ​എം​ഒ ഇ​ൻ​ചാ​ർ​ജ് ഡോ. ​ജി. പ്ര​ശാ​ന്ത് പ​റ​ഞ്ഞു. പ​ണി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പെ​യി​ന്‍റിം​ഗ്കൂ​ടി ക​ഴി​ഞ്ഞ​ശേ​ഷം അ​ണു​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി അ​ടു​ത്ത ആ​ഴ്ച​യി​ൽ തീ​യ​റ്റ​ർ തു​റ​ക്കും. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ​ക​ൾ ചെ​യ്യു​ന്ന തീ​യ​റ്റ​റി​ലാ​ണു പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. പ്ര​സ​വം​പോ​ലു​ള്ള അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്ന തീ​യ​റ്റ​ർ വേ​റെ കെ​ട്ടി​ട​ത്തി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​നു മു​ട​ക്കം വ​ന്നി​ട്ടി​ല്ല. മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​ന്ന ശ​സ്ത്ര​ക്രി​യ​ക​ൾ രോ​ഗി​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ. ​ജി. പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പു​തി​യ ആ​ർ​എം​ഒ ചാ​ർ​ജെ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞു.

Latest News

Corehub Up